ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കളുടെയും കാർഷികോത്പന്നങ്ങളുടെയും കയറ്റുമതി ഇറാൻ നിരോധിച്ചു. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനാണിതെന്ന് ഇറേനിയൻ വൃത്തങ്ങൾ അറിയിച്ചു.
യുദ്ധം നീളുമെന്ന ഭീതിയിൽ ഇറേനിയൻ ജനത ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചുവയ്ക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. തലസ്ഥാനമായ ടെഹ്റാനിൽനിന്നു ജനങ്ങൾ ഭീതി മൂലം പലായനം ചെയ്യാൻ തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്.